ഇടിക്കളത്തിൽ നിന്നും സ്വർണ്ണം നേടി സുശീൽ കുമാർ

വ്യാഴം, 12 ഏപ്രില്‍ 2018 (17:12 IST)

Widgets Magazine

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ സുശീൽ കുമാറിലൂടെ ഇന്ത്യക്ക് പതിനാലാം സ്വർണ്ണം പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നിന്നുമാണ് സുശീൽ കുമാർ സ്വർണ്ണം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ 10-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് സുശീൽ കുമാറിന്റെ സ്വർണ്ണനേട്ടം. 80 സെക്കന്റുകൾ കൊണ്ട് സുശീൽ കുമാർ എതിരാളിയെ മലർത്തിയടിച്ച് കരുത്ത് കാട്ടി.
 
ഗുസ്തിയിൽ നിന്നും ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണ്ണമാണിത്. പുരുഷന്മരുടെ 57 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നേരത്തെ രാഹുൽ അവാര സ്വർണ്ണം സ്വന്തമാക്കിയിരുന്നു. കാനഡയുടെ സ്റ്റീഫൻ തക്കഹാഷിയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് രാഹുൽ സ്വർണ്ണം സ്വന്തമാക്കിയത്. എന്നാൽ  വനിത ഗുസ്തിയിലെ വിജയ പ്രതീക്ഷയായ ബബിത കുമാരിക്ക് വെള്ളി മെഡൽ നേടാൻ മാത്രമേ സാധിച്ചുള്ളു. 
 
14 സ്വർണ്ണവും ആറ് വെള്ളിയും ഒൻപത് വെങ്കലവുമുൾപ്പടെ 29 മെഡലുകളുമായി പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 60 സ്വർണ്ണവും 44 വെള്ളിയും 46 വെങ്കലവുമുൾപ്പടെ 150 മെഡലുകൾ സ്വന്തമാക്കിയ  ഓസ്ട്രേലിയയാണ് ഒന്നാമത്



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ബ്ലാസ്റ്റേഴ്സിന്റെ മുത്ത് കൊല്‍ക്കത്തയിലേക്ക്?! - ആശങ്കയോടെ മഞ്ഞപ്പട

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധതാരവും ക്യപ്റ്റനുമായ സന്ദേശ് ജിങ്കാന്‍ എടികെ ...

news

കോമൺവെൽത്ത് ഗെയിംസിനെത്തിയ കാമറൂണിന്റെ എട്ട് അത്‌ലറ്റുകളെ ഗോൾഡ് കോസ്റ്റിൽ നിന്നും കാണാതായി

കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനെത്തിയ എട്ട് മത്സരാർത്ഥികളെ കാണാനില്ല. കാമറൂൺ ...

news

വിവാദം കെട്ടടങ്ങും മുൻപേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ വാർഷിക കരാർ; മിക്ക സൂപ്പർ താരങ്ങളും ടീമിലില്ല

ഓസ്ട്രേലിയ: പന്തു ചുരണ്ടൽ വിവാദം കെട്ടടങ്ങും മുൻപെ ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാർഷിക ...

news

കോമൺവെൽത്തിൽ 400 മീറ്റർ ഫൈനലിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോർഡോടെ നാലാം സ്ഥാനം

കോമൺവെൽത്ത് ഗെയിംസിൽ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം ...

Widgets Magazine