കോമൺവെൽത്തിൽ 400 മീറ്റർ ഫൈനലിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോർഡോടെ നാലാം സ്ഥാനം

ചൊവ്വ, 10 ഏപ്രില്‍ 2018 (20:02 IST)

Widgets Magazine

കോമൺവെൽത്ത് ഗെയിംസിൽ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം സ്ഥാനം. 45.31 സെക്കന്റിൽ ഫിനിഷ് ചെയ്ത അനസിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. മത്സരത്തിൽ ബോട്‌സ്വാനയുടെ ഐസക്ക് മക്വാനയാണ് സ്വര്‍ണ്ണം നേടിയത്. 
 
അതേസമയം വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കി. ഹീന സിദ്ദുവാണ് ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത്. 38 പോയന്റുകൾ നേടി ഗെയിംസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് ഹീനയുടെ സ്വർണ്ണ നേട്ടം. നേരത്തെ 10 മീറ്റർ എയർ പിസ്റ്റലിലും ഹീന സിദ്ദു വെള്ളി കരസ്ഥമാക്കിയിരുന്നു. 
 
ഇതോടെ 11 സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡൽ സ്വന്തമാക്കിയ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കായികം കോമൺവെൽത്ത് ഗെയിംസ് മുഹമ്മദ് അനസ് Sports Commonwealth Games Muhammed Anas

Widgets Magazine

മറ്റു കളികള്‍

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് 10 സ്വര്‍ണം, പട്ടികയില്‍ മൂന്നാമത്

കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ് ...

news

ലൂലുമാളിൽ കുടുംബവുമൊത്ത് സിനിമ കാണാനെത്തി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ

മലയാളികൾക്ക് ഇയാൻ ഹ്യൂം എന്ന ബ്ലാസ്റ്റേഴ്സ് താരം ഇപ്പോൾ കാനഡക്കാരനല്ല മലയാളി തന്നെയാണ്. ...

news

ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ !

നടന്‍ മാധവന്‍റെ മകന്‍ വേദാന്ത് മാധവന്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മെഡല്‍ ...

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് എട്ടാം സ്വര്‍ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. ഷൂട്ടിങ്ങ് ഇനത്തിലാണ് ഇന്ത്യക്ക് ...

Widgets Magazine