കോമണ്‍‌വെല്‍ത്ത് ഗെയിംസ്; വനിതാ ബോക്സിങില്‍ മേരി കോം ഫൈനലില്‍

ബുധന്‍, 11 ഏപ്രില്‍ 2018 (08:44 IST)

കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ എംസി മേരികോം ഫൈനലിൽ. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. 
 
ദിൽരുക്ഷിയെ 5–0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. 
 
ഇന്നലെ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 45.31 സെക്കന്റിൽ ഫിനിഷ് ചെയ്ത അനസിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. 
 
അതേസമയം വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ്ങിൽ സ്വർണ്ണം സ്വന്തമാക്കി. ഹീന സിദ്ദുവാണ് ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത്. 38 പോയന്റുകൾ നേടി ഗെയിംസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് ഹീനയുടെ സ്വർണ്ണ നേട്ടം. നേരത്തെ 10 മീറ്റർ എയർ പിസ്റ്റലിലും ഹീന സിദ്ദു വെള്ളി കരസ്ഥമാക്കിയിരുന്നു. 
 
ഇതോടെ 11 സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡൽ സ്വന്തമാക്കിയ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മറ്റ് സഖാക്കള്‍ക്ക് ആകാമെങ്കില്‍ ഇ പി ജയരാജനും ആകാം!

ഇപി ജയരാജന്റെ ക്ഷേത്രദര്‍ശമാണ് ഇടത് പാര്‍ട്ടി ഇപ്പോള്‍ തലപുകഞ്ഞ് ആലോചിക്കുന്ന വിഷയം. ...

news

ശ്രീജിത്തിന്റെ ക​സ്റ്റ​ഡി മ​ര​ണം; എസ് ഐയെ തൊട്ടില്ല - മൂ​ന്നു പൊലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

വ​രാ​പ്പു​ഴ​യി​ലെ യു​വാ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പൊ​ലീ​സ് ...

news

അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബി​ജെ​പി രാജ്യത്തെ അ​തി​സ​മ്പ​ന്ന പാ​ർ​ട്ടി

സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏ​റ്റ​വും ...

news

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ജമ്മുവിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുവിലെ ലൈൻ ഓഫ് കൻട്രോളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ ...

Widgets Magazine