ഇംഗ്ലീഷ് വിപ്ലവം അവസാനിച്ചു

സ്പെയിന്‍ , സാവോപോളോ , ഉറുഗ്വായ് , ഇംഗ്ളണ്ടി
സാവോപോളോ| jibin| Last Updated: വെള്ളി, 20 ജൂണ്‍ 2014 (10:39 IST)
നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന് പിന്നാലെ ഇംഗ്ളണ്ടും ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഉറുഗ്വായുമായുള്ള നിര്‍ണായക മത്സരത്തില്‍ 2-1ന് തോറ്റാണ് ഇംഗ്ളണ്ട് ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായത്.

ഉറുഗ്വായ് നിരയിലെ സൂപ്പര്‍ താരം സുവാറസിന്റെ ഇരട്ടഗോളാണ് ഇംഗ്ളണ്ടിന് തോല്‍വി സമ്മാനിച്ചത്. വെയ്ന്‍ റൂണിയുടെ വകയായിരുന്നു ഇംഗ്ളണ്ടിന്റെ ആശ്വാസ ഗോള്‍. ഇതോടെ രണ്ടാം തോല്‍വി വഴങ്ങിയ ഇംഗ്ളണ്ടിന്റെ സാധ്യത മങ്ങുകയും ചെയ്തു. പരിക്കില്‍നിന്ന് തിരിച്ചത്തെിയ ഗോളടി യന്ത്രം ലൂയി സുവാറസ് കളത്തിലിറങ്ങിയപ്പോള്‍ കഴിഞ്ഞ കളിയില്‍ കോസ്റ്ററീക്കക്കെതിരെ കണ്ട ഉറുഗ്വായ് ആയിരുന്നില്ല.

ആദ്യ തോല്‍വിയോടെ രണ്ടാം അങ്കം ജീവന്മരണ പോരാട്ടമായി മാറിയ ഇംഗ്ളണ്ടും ഉറുഗ്വായിയും രണ്ടും കല്‍പിച്ചാണ് കളത്തിലിറങ്ങിയത്. 39മത് മിനിറ്റിലാണ് സുവാറസിന്റെ
ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നത്. 75മത് മിനിറ്റില്‍ റൂണി ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ തളരാതെ കളിച്ച ഉറുഗ്വായ് 85മത് മിനിറ്റില്‍ സുവാറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ വിജയം ഉറപ്പിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :