തെറ്റുകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണോ? കാരണം, ഈ നക്ഷത്രമാണ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:32 IST)

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തെ നക്ഷത്രമാണ്‌ ഉത്രം. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. നേതൃപാടവവുമുണ്ടാകും, ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മീയത മുഖ മുദ്രയായിരിക്കും. ഇവർ ക്ഷിപ്രകോപികളും, ശുദ്ധഹൃദയരുമാണ്. ഒരിക്കൽ ദേഷ്യം വന്നാൽ ഇവരെ തണുപ്പിക്കാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ തെറ്റ് മനസ്സിലാക്കുമ്പോള്‍ ഒരുപാട് വൈകിപ്പോവുകയും ചെയ്യും. 
 
ഏത് ജോലി നൽകിയാലും അത് അത്രതന്നെ ആത്മാർത്ഥതയോടും നല്ല രീതിയിലും ചെയ്യുന്നവരാണിവർ. സ്വന്തം തെറ്റ് സമ്മതിക്കാൻ ബുദ്ധിമുട്ടാണ് ഇത്തരക്കാർക്ക്. തെറ്റാണെന്ന് മറ്റൊരാൾ പറഞ്ഞാലും അത് അംഗീകരിച്ച് കൊടുക്കാൻ പൊതുവെ ഇവർക്ക് മടിയാണ്. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ തെറ്റുകൾ അംഗീകരിക്കുകയുള്ളു.
 
ഉത്രം നക്ഷത്രക്കാർ പൊതുവേ നല്ല നിലയിൽ എത്താറുണ്ട്. സർക്കാർ അനുകൂല തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധന പരമായും ഇവർ നല്ല നിലയിൽ എത്തിച്ചേരും. ഏതു കാര്യത്തിന്റെയും വിജയത്തിനായി കഠിനപ്രയത്നം ചെയ്യുമെങ്കിലും സ്വന്തം താല്പര്യം നോക്കിയായിരിക്കും മറ്റുളളവരുമായി ഇടപെടുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഈ നിറം പറയും നിങ്ങളുടെ സ്വഭാവം!

ഓരോരുത്തർക്കും ഓരോ നിറത്തോടായിരിക്കും താൽപ്പര്യമുണ്ടാകുക. ആ താൽപ്പര്യത്തിന്റെ ...

news

സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !

പെൺകുട്ടികൾ കാലിൽ സ്വർണ പാദസരങ്ങൾ അണിയുന്നത് നമ്മൂടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ ...

news

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ എട്ടിന്റെ പണി ഉറപ്പ്!

പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. ചിലയാളുകൾക്ക് നല്ല കാര്യവും ...

news

ശനിദോഷമകറ്റാൻ ശാസ്താവിൽ ശരണം പ്രാപിക്കാം

ജാതകത്തിൽ ശനിയുടെ ദോഷം വലിയ പ്രയാസങ്ങളാണ് മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുക. ശനിദശാകാലം കൂടുതൽ ...

Widgets Magazine