കർക്കിടക വാവ് ആഗസ്‌റ്റ് ഏഴിന്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കർക്കിടക വാവ് ആഗസ്‌റ്റ് ഏഴിന്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Rijisha M.| Last Modified ശനി, 4 ഓഗസ്റ്റ് 2018 (14:54 IST)
കർക്കിടക വാവ് നോക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കുമറിയാം. ഈ വർഷം കർക്കിടക വാവ് വരുന്നത് ആഗസ്‌റ്റ് ഏഴിനാണ്. നോമ്പുനോക്കുന്നത് മുതൽ അങ്ങോട്ട് എല്ലാ കാര്യങ്ങളും വ്അളരെ ചിട്ടയോടെ മാത്രമേ ചെയ്യാൻ പാടുള്ളൂ.

ബലിയിടുന്നവര്‍ വെളളിയാഴ്ച വ്രതം ആരംഭിക്കണം. അന്ന് രാവിലെ കുളിച്ച്‌ ശുദ്ധിയായ ശേഷമേ ജലപാനം പോലും പാടുളളു. ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കണം. രാവിലെയും രാത്രിയും ഗോതമുകൊണ്ടുള്ള ആഹാരമോ ഫലമൂലാദികളോ കഴിക്കാം. ഉച്ചയ്ക്ക് ഉണക്കലരി ആഹാരവും കഴിക്കാം. അന്ന് സസ്യാഹാരം മാത്രമേ പാടുളളു.

ശനിയാഴ്ച രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം ബലിതര്‍പ്പണം നടത്തിയതിന് ശേഷം ഭക്ഷണം കഴിക്കാം. വാവ് ദിവസം ഉച്ചഭക്ഷണം പായസമുള്‍പ്പെടെയുളള സദ്യയായിരിക്കും. ചിലര്‍ പിതൃക്കള്‍ക്കിഷ്ടപ്പെട്ട സസ്യേതര ഭക്ഷണവും ഇലയിട്ട് വിളമ്പാറുണ്ട്. ആ ദിവസം കാക്കയ്ക്ക് ഭക്ഷണം നല്‍കുന്ന രീതിയുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :