കാമുകിമാര്‍ അറിയേണ്ടത്

ഡി എം എന്‍

love
FILE
പ്രണയിക്കുന്നവര്‍ക്ക് പ്രപഞ്ചത്തിന്‍റെ സൌന്ദര്യം മുഴുവന്‍ അവരുടെ പ്രണയഭാജനത്തില്‍ ദര്‍ശിക്കാനാവും. ലോകത്തിന്‍റെ എല്ലാ നന്മകളുടേയും പ്രതീകമാവുന്നു അവര്‍ക്ക് പ്രണയം. ഈ സുന്ദര ബന്ധത്തെ ഊഷ്മളമായി മുന്നോട്ടു കൊണ്ടു പോവാന്‍ കാമുകീകാമുകന്‍‌മാര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതാ കാമുകിമാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍

ചെയ്യേണ്ടത്...

1. കാമുകനോടൊപ്പം ലഭിക്കുന്ന സമയം പരമാവധി നല്ലരീതിയില്‍ വിനിയോഗിക്കുക.
2. വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
3. കുറ്റപ്പെടുത്തി രസിക്കല്‍ നിര്‍ത്തുക.
4. നിങ്ങളില്‍ നിന്ന് കാമുകന്‍ അകന്നു നില്‍ക്കേണ്ട സാഹചര്യങ്ങളില്‍ സന്തോഷത്തോടെ അത് അനുവദിക്കുക.
5. നിങ്ങള്‍ക്കു വേണ്ടി കാമുകന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങളെ പോലും അഭിനന്ദിക്കുക.
6. പ്രണയകേളികള്‍ സര്‍ഗാത്മകവും സക്രിയവും ആക്കുക. അതിനായി മുന്‍‌കൈയെടുക്കാന്‍ മടികാണിക്കാതിരിക്കുക.
7. പ്രാണേശ്വരനു നല്‍കിയ വാക്കുകള്‍ പാലിക്കുക.
8. അയാളുടെ ലക്‍ഷ്യങ്ങള്‍ക്ക് പ്രചോദനമേകുക.
9. കാമുകന്‍റെ ആഗ്രഹങ്ങളെ ചോദിച്ചറിയുക.
10. അവന്‍റെ ‘വേണ്ട’കളെ പരിഗണിക്കുക.

അരുതാത്തത്...

1. വെറുപ്പോടെയുള്ള പ്രണയകേളികള്‍
2. അവന്‍റെ വികാരവിചാരങ്ങള്‍ എപ്പോഴും നിങ്ങളുമായി പങ്കിടണമെന്ന് ശഠിക്കുക.
3. അവന്‍ താല്പര്യത്തോടെ സിനിമ കാണുകയോ മറ്റോ ചെയ്യുമ്പോള്‍ സംസാരിക്കാന്‍ ശ്രമിക്കുക.
4. നിങ്ങളോട് ചെയ്യുന്നതു പോലെ തന്നെ തിരിച്ചു പെരുമാറുക.
5. അവന്‍ ചെയ്ത കാര്യങ്ങളെ നിശിതമായി വിമര്‍ശിക്കുക.
6. ബാലിശമായി വഴക്കു പറയുക.
7. അവന്‍ മോശമായി പെരുമാറിയാല്‍ പ്രണയളികളില്‍ നിന്നു വിട്ടു നില്‍ക്കുക.
8. ഇണയെ മറ്റുള്ളവരോട് ഉപമിക്കുക
9. അവന്‍റെ സ്വകാര്യതയില്‍ കടന്നു ചെല്ലുക
10. അവനെ മാറ്റാന്‍ ശ്രമിക്കുക.

വിവാഹം ഒരിക്കലും പ്രണയത്തിന്‍റെ അവസാനമല്ല. അത് ഒഴുകുന്ന നദിയാണ്. തടസ്സങ്ങളില്ലാതെ ആ നദി ശാന്തമായി സുന്ദരമായി ഒഴുകാന്‍ പരസ്പരം അറിഞ്ഞ് സ്നേഹിച്ച് ജീവിക്കുക.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :