ഡാല്‍ഡ ചിക്കന്‍

WD
നോണ്‍-വെജിന്‍റെ ആരാധകര്‍ക്ക് ഒരിക്കലും മടങ്ങാത്ത ഒരു ഇനമാണ് ചിക്കന്‍. ചിക്കന്‍ പ്രധാന ചേരുവകായാവുന്ന ഒട്ടനേകം വിഭങ്ങള്‍ സുലഭമാണ് താനും. ഇതാ ചിക്കന്‍ ആരാധകര്‍ക്കായി ഒരിനം.

ചേര്‍ക്കേണ്ടവ

കോഴി ബ്രോയിലര്‍-ഒരു കില

ഡാല്‍ഡ-ഒന്നര ടീസ്‌പൂണ്‍

വെളുത്തുള്ളി-മൂന്നെണ്ണ

ഉള്ളി-ഒമ്പതെണ്ണ

സവോള-ചെറു കനത്തില്‍ അരിഞ്ഞത് ഒരു പിടി

ചീനമുളക്-പതിനഞ്ചെണ്ണം

ഉപ്പ്-പാകത്തിന്

നാരങ്ങനീര്-ഒരു ടീസ്‌പൂണ്‍

മല്ലിയില-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

കോഴി വലിയ കഷണങ്ങളാക്കിയ ശേഷം കത്തി കൊണ്ട് വരയുക. അതിനു ശേഷം സോയ സോസും ഒന്നര ടേബിള്‍ സ്‌പൂണ്‍ മുളകു പൊടിയും പാകത്തിന് ഉപ്പും നാരങ്ങനീരും ഇറച്ചിയില്‍ പുരട്ടുക. അതിനു ശേഷം കുക്കറിലിട്ട് വേവിക്കുക

WEBDUNIA|
ഉള്ളി,വെളുത്തുള്ളി, സവോള,ഇഞ്ചി,എന്നിവ ചെറുതാക്കി അരിഞ്ഞതിന്‍റെ കൂടെ ഡാല്‍ഡ ചേര്‍ത്ത് വറുക്കണം. നന്നായി വേവ് കയറുന്നതിനു മുമ്പ് മുക്കാല്‍ കപ്പ് തക്കാളി ചെറുതാക്കി അരിഞ്ഞ് ചേര്‍ത്തിളക്കുക. രണ്ട് മണിക്കൂര്‍ വേവിച്ച് വാങ്ങി വച്ച് ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :