ആട്ടിറച്ചി സ്റ്റൂ

WEBDUNIA|
വേണ്ട സാധനങ്ങള്‍

ആട്ടിറച്ചി വേവിച്ചത് - അരകിലോ
ഇറച്ചി വെന്ത ചാറ് - അര കപ്പ്
വെള്ളം - ഒരു കപ്പ്
എണ്ണ - രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
ഉരുളക്കിഴങ്ങ് (നാലായി മുറിച്ചത്) - 2 എണ്ണം
ഗ്രാമ്പൂ - ആറ്
ഏലക്കായ് - രണ്ട്
സവാള നീളത്തിലരിഞ്ഞത് - അരകപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് - ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി നീളത്തിലരിഞ്ഞത് - അര ടീ സ്പൂണ്‍
കുരുമുളക് ചതച്ചത് - കാല്‍ ടീ സ്പൂണ്‍
പശുവിന്‍ പാല്‍ തിളപ്പിച്ചത് - മുക്കാല്‍ കപ്പ്
മൈദാ - അര ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ഒന്നിച്ചിട്ട് വഴറ്റി കോരിയെടുക്കുക. ഇറച്ചി വെന്ത ചാറും വെള്ളവും ആ എണ്ണയില്‍ തന്നെ ചേര്‍ത്ത് ചൂടാക്കുക. ശേഷം ഉരുളക്കിഴങ്ങിട്ട് വേവിക്കുക.

ഒരു ഡിസേര്‍ട്ട് സ്പൂണ്‍ വിനാഗിരി, പാകത്തിന് ഉപ്പ്, വെള്ളം ഇവ ചേര്‍ത്ത് ഉരുളക്കിഴങ്ങ് മുക്കാല്‍ വേവാകുമ്പോള്‍ വഴറ്റിക്കോരിയ ചേരുവകള്‍ ചേര്‍ത്ത് ഇറച്ചി പാത്രം മുക്കാല്‍ ഭാഗം മൂടിവയ്ക്കുക. തീ കുറച്ച് വേവിക്കുക.

ചാറു കുറുകുമ്പോള്‍ മാവു കലക്കിയ പാല്‍ ഒഴിച്ച് ചൂടാക്കുക. പാല്‍ ചേര്‍ത്തശേഷം തീ കുറച്ച് ഉപയോഗിക്കുക. പശുവിന്‍ പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :