കരിമീന്‍ പൊള്ളിച്ചത്

WEBDUNIA|
കരിമീന്‍ മത്സ്യ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര കിട്ടിയാലും മതിയായി എന്ന് വരില്ല. കരിമീന്‍ പൊള്ളിച്ചത് ഉണ്ടാക്കുന്ന വിധം ഇതാ,

ചേര്‍ക്കേണ്ടവ

കരിമീന്‍-10 എണ്ണം

വറ്റല്‍മുളക് - 20 എണ്ണം

കുരുമുളക്- 15 എണ്ണം

മഞ്ഞള്‍ പൊടി-ഒരു ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി -5 അല്ലി

നാരങ്ങ- ഒന്ന് അല്ലെങ്കില്‍ രണ്ട് എണ്ണം

എണ്ണ-ആവശ്യത്തിന്

ഉപ്പ് -പാകത്തിന്

ഉണ്ടാക്കേണ്ട വിധം

മീന്‍ നന്നായി കഴുകിയ ശേഷം വറുക്കാനായി വരയുക. നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് 15 മിനിട്ട് വച്ച ശേഷം കുരുമുളക്, വറ്റല്‍മുളക്, മഞ്ഞള്‍, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ അരച്ചുണ്ടാക്കിയ മിശ്രിതം മീനില്‍ പുരട്ടുക. പരന്ന പാത്രത്തില്‍ എണ്ണ പുരട്ടിയ വാഴ ഇല വച്ച ശേഷം മീന്‍ അതിന് മുകളില്‍ വയ്ക്കുക. ഇനി മറ്റൊരില കൊണ്ട് മീന്‍ മൂടുക. പാത്രം അടച്ച് വച്ച് മീനിന്‍റെ രണ്ട് വശവും വേവിച്ചെടുക്കണം. ഇപ്പോള്‍ രുചിയൂറുന്ന കരിമീന്‍ പാകമായി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :