തന്തൂരി ചിക്കന്‍

WD
തന്തൂ‍രി ചിക്കന്‍ ഇഷ്ടമല്ലാത്ത ഭക്ഷണ പ്രിയര്‍ കുറയും. എന്നാല്‍, ഇത് ഉണ്ടാക്കാന്‍ വലിയ പ്രയാസമാണെന്ന ധാരണയില്‍ നാം സമയം കണ്ടെത്തി ഹോട്ടലുകളില്‍ പോവാറാണ് പതിവ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന വിധം പഠിച്ചാലോ? ഇഷ്ട വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കാം.


ചേര്‍ക്കേണ്ടവ

ചിക്കന്‍ കഷണങ്ങളാക്കിയത് ‍-1 കിലോഗ്രാം
മുളക് പൊടി- 2 ടീസ്പൂണ്‍
മസാല -2 ടീസ്പൂണ്‍
വെള്ളുള്ളി- മൂന്നെണ്ണം
ഇഞ്ചി -ചെറിയ കഷണം
തൈര്- ഒരു ടംബ്ലര്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ് -പാകത്തിന്

ഉണ്ടാക്കേണ്ട വിധം

ഇഞ്ചിയും വെളുത്തുള്ളിയും കുഴമ്പ് പരുവത്തില്‍ അരച്ച് എടുക്കണം. പിന്നീട് ചേരുവകള്‍ എല്ലാം കൂടി ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരട്ടണം. ഈ കഷണങ്ങളില്‍ എണ്ണ ഒഴിച്ച ശേഷം. ഒരു ചീന ചട്ടിയില്‍ എണ്ണമയം പുരട്ടി കഷണങ്ങള്‍ ബ്രൌണ്‍ നിറത്തിലാകും വരെ വറുക്കുക.


PRATHAPA CHANDRAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :