രാജീവ് വധത്തിലെ നിര്‍ണ്ണായക തെളിവ് ഐബി പൂഴ്ത്തിയെന്ന്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി സിബിഐയുടെ മുന്‍ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥന്‍ കെ രഗോത്തമന്‍ രംഗത്ത്. രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയും പശ്ചിമബംഗാള്‍ ഗവര്‍ണറുമായ എം കെ നാരായണനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ആരോപണം.

1991 മെയ് 21-ന് ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അല്പം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പൂഴ്ത്തിയെന്നും എം കെ നാരായണന്റെ കൈകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നുമാണ് ആരോപണം. എം കെ നാരായണന്‍ ആയിരുന്നു അന്നത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവി. രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ രഗോത്തമന്‍ 'രാജീവ് ഗാന്ധി വധത്തിലെ ഗൂഢാലോചന-ഫയലുകളില്‍ നിന്ന്' എന്ന പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

മനുഷ്യബോംബായി രാജീവ് ഗാന്ധിയെ വധിച്ച ധനു, അദ്ദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അവിടെ നില്‍പ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കാണാതായത്. പിന്നീട് ഇതേക്കുറിച്ച് അന്വേഷണം നടന്നെങ്കിലും എം കെ നാരായണന്‍ അവിടെയും ഇടപെട്ടു.

അന്ന് ഡി എം കെയുടെ പ്രമുഖ നേതാവായിരുന്ന, ഇന്നത്തെ എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് രാജീവ് വധത്തിലുള്ള പങ്കിലേക്കും പുസ്തകം വിരല്‍ ചൂണ്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :