അമിത് ഷായുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി ഉത്തരവിട്ടു. കേസിന്റെ വിചാരണ മുംബൈയിലേക്കു മാറ്റാന്‍ തടസങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.

ഗുജറാത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള നിബന്ധനകളും സുപ്രീംകോടതി നീക്കി. രാഷ്രടീയപ്രവര്‍ത്തകനായ അമിത് ഷായ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ ധാര്‍മ്മികമായ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ ഗുജറാത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമിത്‌ ഷാ ശ്രമിക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജാമ്യം റദ്ദാക്കാന്‍ സിബിഐ കോടതിയെ സമീപിച്ചത്‌. അമിത് ഷായ്ക്കു വേണ്ടി അഭിഭാഷകന്‍ രാം ജത്മലാനിയാണ് ഹാജരായത്. വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി പ്രതികരിച്ചു.

2005 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ആസൂത്രകനായ ഷാ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത അനുയായി കൂടിയാണ്‌. നവംബറില്‍ ഗാന്ധിനഗറില്‍ വച്ചാണ്‌ ഗുജറാത്ത്‌ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്‌) ഹൈദരാബാദില്‍ വച്ച്‌ സൊറാബുദ്ദീനെയും ഭാര്യ കൗസെര്‍ബീയെയും പിടികൂടി വധിച്ചത്‌. കേസില്‍ 2010 ജൂല്‍ൈ 25നാണ്‌ അമിത്‌ ഷാ അറസ്‌റ്റിലായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :