ലാവ്‌ലിന്‍ കേസ്: പിണറായി സാ‍മ്പത്തിക ലാഭം നേടിയിട്ടില്ലെന്ന് സിബിഐ

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന്‍ സാമ്പത്തിക ലാഭം നേടിയിട്ടില്ലെന്ന് സി ബി ഐ. തിരുവനന്തപുരം സിബിഐ കോടതിയിലാണ്‌ സിബിഐ ഇക്കാര്യം അറിയിച്ചത്‌. മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‌ അഴിമതിയില്‍ പങ്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

കേസ് കോടതി പതിനാലിന് വീണ്ടും പരിഗണിക്കും. കോടിയേരി ബാലകൃഷ്ണന്‍‍, ടി ശിവദാസമേനോന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉള്‍പ്പെടെ മൂന്ന് തുടരന്വേഷണ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.

അതേസമയം, പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി മോഹനച‍ന്ദ്രന്‍, കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ പി എ സിദ്ദാര്‍ഥ മേനോന്‍,​ എ ഫ്രാന്‍സിസ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :