ടിപി വധം: സിബിഐ വേണ്ടെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സിബിഐ അന്വേഷിക്കണമെന്ന് ടിപിയുടെ വിധവ കെകെ രമ ആവശ്യപ്പെട്ട കാര്യം അറിയാം. അത് അവരുടെ ആശങ്ക മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടി പി വധത്തില്‍ ഇപ്പോള്‍ കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണ സംഘത്തിന് കുറച്ചു കൂടി സമയം നല്‍കേണ്ടതുണ്ട്. ഇപ്പോഴത്തെ അന്വേഷണം തൃപ്‌തികരമാണ്.

ടിപിയുടെ മരണവാറണ്ട്‌ ഒപ്പിട്ടവരെ കണ്ടെത്തുക തന്നെ ചെയ്യും. അത് സാധിച്ചിലെങ്കില്‍ മാത്രം കേസ്‌ സിബിഐയെ ഏല്‍പ്പിച്ചാല്‍ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ വേണ്ടെന്നാണ് സിപിഎം ദേശീയ നേതൃത്വം പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :