ടി പി വധം: സിബിഐക്ക് വിടുന്നകാര്യത്തില്‍ നിയമോപദേശം തേടുമെന്ന് തിരുവഞ്ചൂര്‍

വടകര| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവിലെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടി പിയുടെ ഭാര്യ രമയുടെയും കുടുംബത്തിന്റെയും ആവശ്യം ഗൗരവത്തോടെയെടുക്കുന്നു. ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. അരമണിക്കൂറോളം രമയും ആര്‍ എം പി നേതാക്കളുമായും തിരുവഞ്ചൂര്‍ കൂടിക്കാഴ്ച്ച നടത്തി.

എന്നാല്‍ സി ബി ഐ അന്വേണം എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് കെ കെ രമ ആവര്‍ത്തിച്ചു. കൊലപാതകത്തിലെ ഉന്നതതല ബന്ധം കണ്ടുപിടിക്കാന്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും രമ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :