തെലങ്കാന: അഞ്ചംഗ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
രൂപീകരണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന ജനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സമിതി ചര്‍ച്ചകള്‍ നടത്തും. ദേശീയ നിയമ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ രണ്‍ബീര്‍ സിങ്ങ്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ അബുസലേഹ് ഷെറീഫ്, മുന്‍ ആഭ്യന്തര സെക്രട്ടറി വിനോദ് ഡുഗ്ഗല്‍, ഐ.ഐ.ടി പ്രൊഫസര്‍ രവീന്ദര്‍ കൗര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

സമിതിയുടെ പ്രവര്‍ത്തന മേഖലയെ കുറിച്ച് വ്യക്തമായതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ എന്ന് ടിഡിപി വ്യക്തമാക്കി. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയായിട്ടാണ് സമിതി രൂപീകരിക്കുന്നതെങ്കില്‍ അതിനെ അനുകൂലിക്കുമെന്നും അതല്ല തെലുങ്കാന രൂപീകരിക്കണോ വേണ്ടയോ എന്ന അഭിപ്രായ ശേഖരണമാണ് ലക്‍ഷ്യമെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും ടിഡിപി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :