കെ സി ആറും ചിദംബരവും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാഷ്ട്ര സമിതി(ടി ആര്‍ എസ്) നേതാവ് കെ ചന്ദ്രശേഖര റാവുവും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും കൂടിക്കാഴ്ച നടത്തി. തെലങ്കാന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

“ഇത് സംതൃപ്തി നല്‍കിയ ഒരു കൂടിക്കാഴ്ചയായിരുന്നു” - മുപ്പതു മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷം കെ സി ആര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉടന്‍ തന്നെ പ്രധാനമന്ത്രിയുമായും താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

തെലങ്കാന വിഷയത്തില്‍ ചൊവ്വാഴ്ച ചിദംബരത്തിന്‍റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷിയോഗവും തൃപ്തികരമായിരുന്നു എന്ന് ടി ആര്‍ എസ് തലവന്‍ പ്രതികരിച്ചു. ആന്ധ്രയിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം തീരുമാനമാനമൊന്നുമെടുക്കാതെ പിരിഞ്ഞിരുന്നു.

തെലങ്കാന പ്രശ്നത്തില്‍ പരിഹാരം കാണുന്നതുവരെ ആന്ധ്രയില്‍ സമാധാനം നിലനിര്‍ത്തണമെന്ന പൊതുസന്ദേശത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഒപ്പുവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :