തെലങ്കാന: അന്ത്യശാസന സമയം 28 വരെ

ഹൈദരാബാദ്| WEBDUNIA| Last Modified ബുധന്‍, 13 ജനുവരി 2010 (09:39 IST)
സംസ്ഥാന രൂപീകരണത്തിനായുള്ള സമയപരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ജനുവരി 28 വരെ സമയം നല്‍കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

കേന്ദ്രം 28 ന് ഉള്ളില്‍ സമയപരിധി നിശ്ചയിക്കാന്‍ പരാജയപ്പെട്ടാല്‍ തെലങ്കാന പ്രദേശത്തു നിന്നുള്ള എം‌എല്‍‌എമാര്‍ തങ്ങളുടെ രാജി സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതിനായി ജനുവരി 16 മുതല്‍ 29 വരെ റിലേ സത്യാഗ്രഹം നടത്താനും തീരുമാനമാനമായി. എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള അഞ്ച് എം‌എല്‍‌എമാര്‍ വീതമായിരിക്കും സത്യാഗ്രഹമിരിക്കുന്നത്.

ഇതിനിടെ, ഏകീകൃത ആന്ധ്രപ്രദേശിനെ പിന്തുണയ്ക്കുന്ന സിനിമാ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ചില തെലങ്കാന അനുകൂല സംഘടനകള്‍ ഭീഷണി മുഴക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :