കല്ലുകൊണ്ട് യുവതിയെ ഇടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

ന്യൂഡല്‍ഹി, ചൊവ്വ, 31 ജനുവരി 2017 (13:55 IST)

Widgets Magazine

വിവാഹിതയായ യുവതിയെ ഡല്‍ഹിയില്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ഡല്‍ഹി മംഗോല്‍പൂരിയിലെ പാര്‍ക്കിലാണ് കൊലപാതകം നടന്നത്. 30കാരിയായ ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പാണ് ആരതി വിവാഹിതയായത്.
 
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് യുവതിയുടെ മൃതദേഹം പാര്‍ക്കിലെ സി ബ്ലോക്കില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരതിയുടെ ഭര്‍ത്താവ് ആണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസിനെ ഫോണില്‍ വിളിച്ചാണ് കൊലപാതകവിവരം അറിയിച്ചത്.
 
ഫോണ്‍കോളിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോരപുരണ്ട വലിയ കല്ല് മൃതദേഹത്തിനു സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. പോസ്​റ്റ്​ മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിനുശേഷം ആരതിയുടെ ഭർത്താവ്​ ഒളിവിലാണ്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. ലക്ഷ്മി നായർ രാജി ...

news

മുസ്ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു

മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് കുഴഞ്ഞുവീണു. ഇന്ന് ...

news

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ...

news

ലക്ഷ്മി നായർ വെള്ളം കുടിക്കും; സമരപ്പന്തല്‍ പൊളിച്ച് നീക്കണ്ടെന്ന് ഹൈക്കോ‌ടതി, ഹർജി തള്ളി

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് ...

Widgets Magazine