സൈനികര്‍ക്ക് മേധാവിയെ ഇനി പരാതികള്‍ നേരിട്ടറിയിക്കാം; വാട്സ് ആപ്പിലൂടെ

ന്യൂഡല്‍ഹി, ശനി, 28 ജനുവരി 2017 (08:19 IST)

Widgets Magazine

സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനികമേധാവിയെ അറിയിക്കാം. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍ തുടങ്ങി. സാമൂഹിക മാധ്യമങ്ങള്‍ സൈനികര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പുറത്ത് അറിയിക്കുന്നത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതികള്‍ മേധാവിയെ അറിയിക്കാന്‍ വാട്സ് ആപ്പ് നമ്പര്‍ തുടങ്ങിയത്.
 
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈന്യത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കരുതുന്നവര്‍ക്ക് +91 9643300008 എന്ന വാട്‌സ് ആപ്പ് നമ്പര്‍ പരാതികള്‍ സൈനിക മേധാവിയെ അറിയിക്കാവുന്നതാണ്.
 
സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികള്‍ പ്രചരിപ്പിക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തും. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കാം. പരാതികള്‍ നേരിട്ട് തന്നോട് പറയണം. അതിന്റെ ഭാഗമാണ് പുതിയ നടപടി - സൈനികമേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, അച്ഛന്‍ പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാം; നിലപാട് കടുപ്പിച്ച് ലക്ഷ്‌മി നായര്‍

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നു വ്യക്തമാക്കി ലക്ഷ്‌മി നായര്‍. അക്കാദമി ...

news

ജല്ലിക്കെട്ട് സമരം നടത്തിയത് ഒസാമ ബിൻലാദനോ ? - ഒപിഎസിന്റെ പ്രസ്‌താവന ചൂടുപിടിക്കുന്നു

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ പ്രസ്‌താവനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ ...

news

ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല; തുറന്നടിച്ച് വിഎസ് രംഗത്ത്

ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ...

Widgets Magazine