മുസ്ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു

ന്യൂഡല്‍ഹി, ചൊവ്വ, 31 ജനുവരി 2017 (13:22 IST)

Widgets Magazine

മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് കുഴഞ്ഞുവീണു. ഇന്ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ ആണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
 
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുമ്പോള്‍ ആയിരുന്നു ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്‌ടര്‍ എത്തി പരിശോധിച്ച ശേഷം സ്ട്രെക്‌ചറില്‍ ലോക്‌സഭ ഹാളിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
 
ആശുപത്രിയില്‍ എത്തിക്കുമ്പോഴും ഇ അഹമ്മദ് ബോധരഹിതന്‍ ആയിരുന്നു. മുമ്പ് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്മാ‍രില്‍ നിന്ന് ആര്‍ എം എല്‍ ആശുപത്രിയിലെ ഡോക്ടര്മാ‍ര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 
 
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ഇ അഹമ്മദിനെ സന്ദര്ശി‍ച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ...

news

ലക്ഷ്മി നായർ വെള്ളം കുടിക്കും; സമരപ്പന്തല്‍ പൊളിച്ച് നീക്കണ്ടെന്ന് ഹൈക്കോ‌ടതി, ഹർജി തള്ളി

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് ...

news

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണവാർത്തകൾ കേൾക്കേണ്ടി വരുന്നവരാണ് പ്രമുഖർ. സോഷ്യൽ ...

news

അഭയാർഥി വിലക്കിനെ എതിർത്തു; ആക്ടിംഗ് അറ്റോർണി ജനറലിനേയും ഇമിഗ്രേഷൻ, കസ്റ്റംസ് മേധാവിയേയും ട്രംപ് പുറത്താക്കി

ട്രംപ് പുറപ്പെടുവിച്ച അഭയാർഥി നിയന്ത്രണ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന ...

Widgets Magazine