ജൂണിനുളളില്‍ തെരഞ്ഞെടുപ്പ് നടത്തണം; കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സംഘടനാ തെരഞ്ഞെടുപ്പിന് വീണ്ടും സമയം ആവശ്യപ്പെട്ട കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

Rahul Gandhi, Congress,  AICC, Sonia Gandhi, ന്യൂഡല്‍ഹി, കോണ്‍ഗ്രസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (10:24 IST)
കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇനിയും സമയപരിധി നീട്ടി ചോദിക്കുന്നത് ഉചിതമല്ലെന്നും കമ്മീഷന്‍ അറിയിച്ചു.

ഒരുവര്‍ഷം കൂടി സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് കമ്മീഷന്‍ അന്ത്യശാസനം നല്‍കിയത്. കൂടാതെ ജൂലൈ 15നകം ഭാരവാഹികളുടെ പട്ടിക സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :