യുവതിയായ വിധവയെ ഭീഷ‌ണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കിളിമാനൂര്‍, തിങ്കള്‍, 30 ജനുവരി 2017 (16:23 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഒരു കുട്ടിയുടെ മാതാവു കൂടിയായ യുവതിയായ വിധവയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളയ്ക്കലത്തുകാവ് ചരുവിള വീട്ടിലെ അംഗവും ഇപ്പോള്‍ ചൊറിയണം‍കോട് സാന്ദ്രാലയത്തില്‍ താമസിക്കുന്ന ആളുമായ സുനില്‍ എന്ന 36 കാരനാണു പൊലീസ് പിടിയിലായത്.
 
യുവതിയുടെ വീട്ടിനടുത്ത് കെട്ടിടം പണിക്കെത്തിയ യുവാവ് യുവതിയുമായി പരിചയപ്പെടുകയും പിന്നീട് യുവതിയുടെ വീട്ടില്‍ നിന്ന് തേങ്ങ വാങ്ങാന്‍ എന്ന നാട്യത്തില്‍ എത്തി വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
 
ഇതിനു ശേഷവും യുവതിയെ സംഭവം വെളിയിലാക്കിയാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ യുവാവ് പീഡിപ്പിച്ചു. ഇതിനിടെ യുവതി ഗര്‍ഭിണിയുമായി. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.
 
പരതിയുടെ അടിസ്ഥാനത്തില്‍ കിളിമാന്നൂര്‍ സി.ഐപ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടി, പൊലീസുകാരൻ പിടിയിൽ

കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാര്‍ ഉള്‍പ്പെട്ട നാലംഗ സംഘം ...

news

ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലമിതാണ്!

ലോകത്തിലെ തന്നെ എറ്റവും നിഗൂഢമായ സ്ഥലമേതെന്ന് ചോദിച്ചാൽ അമേരിക്കക്കാർ പറയും ഏരിയ 51. ...

news

മാർക്കിസ്റ്റുകാർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്, ഇത് കണ്ണൂരല്ല എറണാ‌കുളമാണ്; കോൺഗ്രസ് നേതാവിന്റെ ഭീഷണി വൈറലാകുന്നു

മകനെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായ രീതിയിൽ മുന്നറിയിപ്പുമായി അച്ഛൻ. രാഷ്ട്രീയക്കളത്തിലെ ...

Widgets Magazine