‘രാഹുല്‍ ഗാന്ധി ഹിന്ദുവായിരുന്നുവെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല’: സ്മൃതി ഇറാനി

അഹമ്മദാബാദ്, ശനി, 2 ഡിസം‌ബര്‍ 2017 (10:34 IST)

Widgets Magazine

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ഹിന്ദുവായിരുന്നെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്ന് സ്മൃതി ചോദിച്ചിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സമൃതി ഇറാനി.
 
സോമനാഥ ക്ഷേത്ര വിവാദം ഉയര്‍ന്നുവന്നതിനിടെ തങ്ങളുടെ കുടുംബം ഒന്നടങ്കം ശിവ ഭക്തരാണെന്നും എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കാനുള്ളതല്ലെന്നും എന്റെ മതത്തിന്റെ സര്‍ട്ടിഫിക്ക് ആരുടെ മുന്‍പിലും കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. 
 
കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്.  സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.
 
‘സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നും മോദി പറഞ്ഞു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പോലും സോംനാഥില്‍ ക്ഷേത്രം പണിയുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി‘. ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി രാഹുലിനെ പരിഹസിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഓഖി 135 കിലോമീറ്റർ വേഗതയിൽ ലക്ഷദ്വീപിൽ വീശുന്നു, കനത്ത മഴ; രക്ഷാപ്രവർത്തനം ശക്തമാക്കി നാവികസേന

ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നു. 135 കിലോമീറ്റർ വേഗതയിൽ ഓഖി ലക്ഷദ്വീപിൽ നാശം ...

news

സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി ...

news

സുരേഷ് ഗോപി പണി ഇരന്നു വാങ്ങി? ഫഹദ് തടിയൂരി, അമലയ്ക്ക് കുലുക്കമില്ല!

പോണ്ടിച്ചേരിയിൽ വ്യാജ രേഖയുണ്ടാക്കി കാർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ രാജ്യസഭാ എംപിയും ...

news

മുഖ്യമന്ത്രിക്കെതിരെ തെറിവിളി, പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; കണ്ണൂരില്‍ കൊലവിളിയുമായി ബിജെപിയുടെ പ്രകടനം

കെടി ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് ...

Widgets Magazine