നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല: കോണ്‍ഗ്രസ്

ഗുജറാത്ത് രാഷ്ട്രീയം അധ:പതിച്ചെന്ന്: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| AISWARYA| Last Updated: വെള്ളി, 1 ഡിസം‌ബര്‍ 2017 (11:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍‍‍. രാഹുല്‍ ഗാന്ധിയുടെ സോമനാഥക്ഷേത്ര സന്ദര്‍ശനം ബിജെപി വിവാദമാക്കിയതിന് പിന്നാലെയാണ് വിവാദവുമായി കപില്‍ രംഗത്ത് വന്നത്. നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.

ബിജെപിക്കാര്‍ ഹിന്ദു മതം എന്താണെന്ന് മറന്നു പോയെന്നും ഹിന്ദുത്വത്തെ മതമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നോട്ട് നിരോധനത്തെപ്പറ്റിയോ ജി.എസ്.ടിയെപ്പറ്റിയോ ബിജെപി ഗുജറാത്തില്‍ സംസാരിക്കുന്നില്ല. രാഷ്ട്രീയം അധ:പതിച്ചുവെന്നതിന് ഉദാഹരണമാണിതെന്നും കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്.
സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.

‘സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നും മോദി പറഞ്ഞു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പോലും സോംനാഥില്‍ ക്ഷേത്രം പണിയുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി‘. ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി രാഹുലിനെ പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :