ഗുജറാത്തിലെ വിദ്യാഭ്യാസം താങ്ങാനാവാത്തത് എന്തുകൊണ്ട് ?; മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മോദിയെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ !

അഹമ്മദാബാദ്| AISWARYA| Last Updated: ശനി, 2 ഡിസം‌ബര്‍ 2017 (14:20 IST)
ഗുജാറത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് ഗുജറാത്ത്
26മത്തെ സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ കച്ചവടമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് വിദ്യാഭ്യാസ ചെലവ് ഉയരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാണെന്ന് ചൂണ്ടിക്കാണിക്കുന്ന രാഹുല്‍ ഗാന്ധി പിന്നെ എങ്ങനെയാണ് പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയെന്നും ചോദിക്കുന്നു. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയോട് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :