വൃദ്ധയെ തിന്ന പുലിയെ കൊന്ന് ഗ്രാമവാസികള്‍ ഭക്ഷണമാക്കി !

ഗുവാഹത്തി, ശനി, 2 ഡിസം‌ബര്‍ 2017 (11:05 IST)

വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. അസമിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ പിടികൂടുകയായിരുന്നു. ശേഷം പുലിയെ കൊല്ലുകയും വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. 
 
ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  എന്നാല്‍ ഉടന്‍ തന്നെ ഗ്രാമവാസികള്‍ ആയുധങ്ങളേന്തി സംഘടിച്ച് എത്തുകയായിരുന്നു. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ചതോടെ വെറും കാല്‍പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സുരേഷ്‌ഗോപി എംപി; കേരളത്തിലെ സിപിഎം അത് തിരിച്ചറിയണം

മനുഷ്യത്വം എന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി എം പി. കേരളത്തിലെ സി പി എം ...

news

‘രാഹുല്‍ ഗാന്ധി ഹിന്ദുവായിരുന്നുവെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല’: സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ...

news

ഓഖി 135 കിലോമീറ്റർ വേഗതയിൽ ലക്ഷദ്വീപിൽ വീശുന്നു, കനത്ത മഴ; രക്ഷാപ്രവർത്തനം ശക്തമാക്കി നാവികസേന

ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നു. 135 കിലോമീറ്റർ വേഗതയിൽ ഓഖി ലക്ഷദ്വീപിൽ നാശം ...

news

സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി ...

Widgets Magazine