കോഹ്‌ലിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ചൊവ്വ, 9 ജനുവരി 2018 (13:35 IST)

Widgets Magazine

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ബാബുബാല്‍ ഭൈരവയാണ് (63) വീട്ടിൽ വെച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്കു ശ്രമിച്ചത്.
 
ആദ്യ ഇന്നിംഗ്സിൽ കോഹ്‌ലി അഞ്ചു റൺസിന് പുറത്തായതിന്റെ സങ്കടത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ബാബുബാല്‍ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ നിലവിളിച്ചു. ശബ്ദം കേട്ട് എത്തിയ വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 
ബാബുബാല്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ തലയ്‌ക്കും മുഖത്തുമണ് പൊള്ളലേറ്റിരിക്കുന്നത്. കോഹ്‌ലി പുറത്തായതിന്റെ നിരാശയിലണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ബാബുലാൽ പൊലീസിനോട് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമലപോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടി അമല പോൾ ...

news

പാർലമെന്റിൽ പോൺ ദൃശ്യങ്ങൾ വേണമെന്ന്; അഭ്യർഥനകളുടെ കണക്കുകൾ പുറത്ത്

ബ്രിട്ടീഷ് പാർലമെന്റിൽ പോൺ സൈറ്റുകൾ ലഭ്യമാക്കുന്നതിനായി അഭ്യർഥനകൾ അയച്ചിരുന്നതായി ...

news

എകെജി എന്താ പടച്ചോനായിരുന്നോ ? കോണ്‍ഗ്രസ് കൈവിട്ട ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും ...

news

പാർവതി മലയാളത്തിന്റെ ഉണ്ണിയാർച്ച, കസബയിലേത് ക്രിമിനൽ കുറ്റം! - വൈശാഖൻ

കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ രൂക്ഷമായി ചോദ്യം ചെയ്ത നടി പാർവതിക്ക് പിന്തുണയുമായി ...

Widgets Magazine