ഞെട്ടിപ്പിക്കുന്ന പരാജയത്തിന് കാരണം ഇതൊക്കെ; സഹതാരങ്ങൾക്കെതിരെ കോഹ്‌ലി രംഗത്ത്

കേപ്‌ടൗണ്‍, ചൊവ്വ, 9 ജനുവരി 2018 (12:20 IST)

ജയിക്കാവുന്ന ഒന്നാം ടെസ്‌റ്റിൽ തോൽവി ഇരന്നുവാങ്ങിയതിന്റെ കാരണങ്ങൾ നിരത്തി ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി രംഗത്ത്. ഫീല്‍ഡിലും ബാറ്റിംഗിലും നമ്മൾ വരുത്തിയ വീഴ്‌ചകളാണ് തോൽവിക്ക് കാരണം. ചെറിയ സ്‌കോറുകൾ കൊണ്ട്  ടീമിനെ വിജയിപ്പിക്കാനാവില്ല. ഹര്‍ദിക് പാണ്ഡ്യയ മാത്രമാണ് മികച്ച പ്രകടനം നടത്തിയതെന്നും കോഹ്‌ലി പറഞ്ഞു. 
 
നല്ല കൂട്ടുകെട്ടുകളും മികച്ച ബാറ്റിംഗ് പ്രകടനവും ഉണ്ടെങ്കിൽ മാത്രമെ ജയിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള യാതൊരു പ്രകടനവും ആരിൽ നിന്നുമുണ്ടായില്ല. ന്യൂലന്‍ഡ്സ് പോലുള്ള പിച്ചില്‍ നല്ല സ്‌കോർ കണ്ടെത്താൻ ബാറ്റ്‌സ്‌മാന്മാർക്ക് കഴിഞ്ഞില്ലെന്നും കോഹ്‌ലി പറഞ്ഞു.
 
ഇന്ത്യയിൽ മാത്രമല്ല വിദേശ പിച്ചുകളിലും പാണ്ഡ്യയ്‌ക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ഈ മൽസരത്തോടെ വ്യക്തമായി. ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സ് നേടിയ അദ്ദേഹം മികച്ച പ്രകടനമണ് നടത്തിയതെന്നും കോഹ്‌ലി വ്യക്തമാക്കി. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്താവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തോൽവി ഇരന്നു വാങ്ങിയെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സാഹ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും ...

news

കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ വിരാട് ...

news

ട്വന്റി-20 പൂരത്തില്‍ നിന്ന് മിസ്റ്റര്‍ കൂള്‍ പിന്മാറി; ഞെട്ടല്‍ മാറാതെ ആരാധകര്‍ !

ജനുവരി 7 മുതല്‍ 27 വരെ നടക്കുന്ന ട്വന്റി-20 പൂരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ...

news

ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍‌വി. ...

Widgets Magazine