കോഹ്‌ലിയുടെ പുറത്താകലിന് കാരണം ഇതോ ?; തിരിച്ചെത്തിയ അനുഷ്‌കയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ഇവരാണ്

ന്യൂഡല്‍ഹി, തിങ്കള്‍, 8 ജനുവരി 2018 (13:17 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അഞ്ച് റൺസിന് പുറത്തായതിന്റെ പഴികേട്ട അനുഷ്‌ക ശര്‍മ്മ കേപ്ടൗണില്‍ നിന്നും മുംബൈയിൽ തിരിച്ചെത്തി.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് മുംബൈയില്‍ പറന്നിറങ്ങിയ അനുഷ്‌കയെ കാത്ത് വിമാനത്താവളത്തിൽ പാപ്പരാസികളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ഇവർക്ക് ഒരു ചിരി സമ്മാനിച്ച ശേഷമാണ് താരം പോയത്.

പരമ്പര ആരംഭിച്ചതിനാൽ കോഹ്‌ലി ടീമിനൊപ്പം ചേർന്നിരുന്നു. ഇതേത്തുടർന്നാണ് അനുഷ്‌ക നാട്ടിലേക്ക് മടങ്ങി എത്തിയത്. ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം കളി കാണാൻ ബോളിവുഡ് താരം എത്തിയിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് മികച്ച ഫോമിലായിരുന്ന കോഹ്‌ലി പുറത്തായതോടെ ആരാധകർ അനുഷ്‌കയ്‌ക്ക് നേരെ തിരിഞ്ഞിരുന്നു.

ഭാഗ്യമില്ലാത്തവള്‍ എന്നും കോഹ്‌ലിയുടെ പുറത്താകലിന് കാരണം അനുഷ്‌കയുടെ സാന്നിധ്യം ആണെന്നുമുള്ള ആരോപണങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ട്വന്റി-20 പൂരത്തില്‍ നിന്ന് മിസ്റ്റര്‍ കൂള്‍ പിന്മാറി; ഞെട്ടല്‍ മാറാതെ ആരാധകര്‍ !

ജനുവരി 7 മുതല്‍ 27 വരെ നടക്കുന്ന ട്വന്റി-20 പൂരത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ...

news

ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍‌വി. ...

news

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ...

news

ടീം ഇന്ത്യയിലേക്കുള്ള വഴി തുറക്കുമോ ? അഗ്നി പരീക്ഷയെ നേരിടാനൊരുങ്ങി യുവിയും റെയ്‌നയും കൂടെ ഭാജിയും

ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ...

Widgets Magazine