വായ്പാ തിരിച്ചടവു മുടങ്ങി; കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു

സീതാപുർ, തിങ്കള്‍, 22 ജനുവരി 2018 (13:43 IST)

police , farmer , tractor , hospital , death , loan recovery , Gyan Chandra , ട്രാക്ടര്‍ , ലോണ്‍ , ഗ്യാൻ ചന്ദ്ര , ട്രാക്ടർ

ഗുണ്ടകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് സിതാപുരിയിലെ ബൗരി ഗ്രാമത്തിലെ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. വായ്‌പ കുടിശ്ശിക തിരിച്ച് അടയ്ക്കാത്തതിന്റെ പേരിലാണ് ലോണ്‍ പിരിച്ചെടുക്കുന്ന ഏജന്റുകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തിയത്.

ശനിയാഴ്ച ആയിരുന്നു സംഭവം. 2015ൽ വാങ്ങുന്നതിനായി ഒരു ഫൈനാൻസ് കമ്പനിയിൽനിന്നും അഞ്ചു ലക്ഷം രൂപ ഗ്യാൻ ചന്ദ്ര വായ്‌പയായി എടുത്തിരുന്നു. ഈ മാസമാദ്യം 35,000 രൂപ അടയ്‌ക്കുകയും ചെയ്‌തു.

ഈ മാസം അദ്ദേഹം മൂന്നരലക്ഷം രൂപ തിരിച്ചടച്ചിരുന്നു. മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഗ്യാൻ ചന്ദ്ര തിരിച്ചടക്കാനുണ്ടായിരുന്നു.

സംഭവ ദിവസം ഗ്യാൻ ചന്ദ്ര വയലില്‍ പണിയെടുക്കുമ്പോള്‍ ഏജന്റുമാരെത്തി ട്രാക്ടര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ ശ്രമിക്കവെ ഏജന്റുമാരിലൊരാള്‍ ഗ്യാന്‍ ചന്ദ്രയെ തള്ളി ട്രാക്ടറിനുമുമ്പിലിടുകയായിരുന്നു. ഗ്യാൻ ചന്ദ്രയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏജന്റുമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ട്രാക്ടര്‍ ലോണ്‍ ഗ്യാൻ ചന്ദ്ര ട്രാക്ടർ Death Police Farmer Tractor Hospital Loan Recovery Gyan Chandra

വാര്‍ത്ത

news

'ദിലീപ് വീണ്ടും ഇരയെ ആക്രമിക്കുന്നു' - ദിലീപിനെതിരെ പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വീണ്ടും നീക്കങ്ങളുമായി പൊലീസ്. കേസില്‍ ...

news

അഭയ കൊലക്കേസ്; തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം സിബിഐ ...

news

സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ ശാസിച്ച് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ...

news

നടി ഭാവനയും നവീനും വിവാഹിതരായി

നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. ...

Widgets Magazine