ഏഴുവയസുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു

ഷിംല, ശനി, 20 ജനുവരി 2018 (18:44 IST)

ഏഴുവയസുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. ഹിമാചൽ പ്രദേശിലെ സർമാവുർ ജില്ലയിലാണ് സംഭവം. വിക്കി എന്ന കുട്ടിയാണ് നായകളുടെ ആക്രമണത്തില്‍ മരിച്ചത്.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് വിക്കിയെ തെരുവ് നായ്‌ക്കള്‍ ആക്രമിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും കുട്ടിയുടെ തലയിലും കഴുത്തിലും വയറിലും ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിരുന്നു.

നായ്‌ക്കളെ ഓടിച്ച് വിട്ടശേഷം വിക്കയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

വിക്കിയുടെ കുടുംബത്തില്‍ അടിയന്തര സഹായമായി 20,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതേസമയം, അധികൃതര്‍ക്കെതിരെ ഗ്രാമവാസികള്‍ രംഗത്തുവന്നു. പ്രദേശത്ത് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിച്ചു വരുകയാണെന്നും അധികൃതര് വിഷയത്തില്‍ പരിഹാരം കാണുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദീപികയുടെ വയറ് പുറത്ത് കാണരുത്; സെന്‍‌സറിംഗില്‍ പത്മാവദിക്ക് കത്രിക വീണു - ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതില്‍ സെന്‍സറിംഗില്‍ ശേഷം ...

news

അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു

ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...

news

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ...

Widgets Magazine