കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്

ഞായര്‍, 21 ജനുവരി 2018 (10:34 IST)

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്. ഇന്റർകോണ്ടിനന്റൽ ഹോട്ടലിലാണ് വെടിവയ്പ് നടന്നത്. ആക്രമണ‌ത്തിൽ ഹോട്ടലിനകത്തുണ്ടായിരുന്ന പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്. 
 
നിരവധിപേർക്കു പരുക്കേറ്റു. തോക്കുധാരികളായ അക്രമികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവയ്ക്കുകയായിരുവെന്നു ദേശീയ വാർത്താ ഏജൻസികൾ റിപ്പോ‌ർട്ട് ചെയ്യുന്നു. നാലുപേരാണു ആക്രമി സംഘത്തിലുണ്ടായിരുന്നത്. 
 
സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നൂറിലധികം അതിഥികള്‍ ഉണ്ടായിരുന്നു. ഹോട്ടലിലെ പ്രധാനപ്പെട്ട നിലയിലേക്കാണ് അക്രമികള്‍ അതിക്രമിച്ചു കടന്നത്. ഹോട്ടല്‍ മുറികളില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചെന്നാണു അറിയുന്നത്. 2011ൽ ഇവിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യെച്ചൂരി മണ്ടനല്ല, ലക്ഷ്യം ബിജെപി? ഇടഞ്ഞ് പിണറായിയും സംഘവും!

സിപിഎമ്മിൽ വൻ പ്രതിസന്ധി. സിപിഎം കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന നിലപാടിലാണ് പാർട്ടി ...

news

ഡൽഹിയിൽ ഫാക്ടറിക്ക് തീപിടിച്ച് 17 പേർ മരിച്ച സംഭവം; ഫാക്ടറി ഉടമ അറസ്റ്റിൽ

ഡല്‍ഹിയിൽ‌ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ...

news

ഡല്‍ഹിയില്‍ വന്‍ അഗ്‌നിബാധ, 17 പേര്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹിയിലുണ്ടായ അഗ്നിബാധയില്‍ 17 മരണം. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. ...

news

മോദിയുടെ വികസനമാതൃകകള്‍ ട്രംപ് കോപ്പിയടിക്കുന്നു: യോഗി

അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാതൃകകള്‍ ...

Widgets Magazine