'ദിലീപ് വീണ്ടും ഇരയെ ആക്രമിക്കുന്നു' - ദിലീപിനെതിരെ പൊലീസ്

തിങ്കള്‍, 22 ജനുവരി 2018 (12:42 IST)

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വീണ്ടും നീക്കങ്ങളുമായി പൊലീസ്. കേസില്‍ ദിലീപിനെതിരെ പോലീസ് കോടതിയിൽ എതിര്‍ സത്യവാങ്മൂലം നല്‍കും. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് വീണ്ടും വാക്കുകൾകൊണ്ട് ആക്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
 
ഇരയെ ദിലീപ് വീണ്ടും ആക്രമിക്കുന്നു. ദിലീപിന്റെ ഹര്‍ജിക്കുപിന്നില്‍ നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ദിലീപ് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
 
തെറ്റിദ്ധാരണ പടർത്താനാൺ` ദിലീപ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനാൽ അനുനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം.
 
കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. മുമ്പ് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച പ്രധാനപ്പെട്ട രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു. ഇപ്പോൾ വിശദമായ പരിശോധനയ്ക്കായിട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഭയ കൊലക്കേസ്; തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം സിബിഐ ...

news

സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ ശാസിച്ച് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ...

news

നടി ഭാവനയും നവീനും വിവാഹിതരായി

നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. ...

news

മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്ത്, ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നു: ഗവർണർ പി സദാശിവം

ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നുവെന്ന് ഗവർണർ പി.സദാശിവം. നിയസമഭയിൽ ...

Widgets Magazine