‘യുപിയിലെ വിജയമൊക്കെ എന്ത് ?, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കണ്ടോളൂ’ : അമിത് ഷാ

‘ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയം കണക്കിലെടുക്കുമ്പോള്‍ യുപിയിലെ ഒന്നുമല്ല; അമിത് ഷാ

AISWARYA| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (15:01 IST)
ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയം കണക്കിലെടുക്കുമ്പോൾ യുപി തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഒന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു.കോൺഗ്രസ് ഒരിക്കലും അധികാരത്തില്‍ വരില്ലെന്നാണ് ഉത്തർപ്രദേശിലെ ജനങ്ങള്‍ പറയുന്നത്.

യുപി കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുലിന്റെ മണ്ഡലമായ അമേതിയില്‍ പോലും എല്ലാ സീറ്റുകളും ബിജെപിക്കാണ് കിട്ടിയത്. എന്നാല്‍ ഇതൊന്നും ഒന്നുമല്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കണ്ടോളൂ എന്ന് അമിത് ഷാ വെല്ലുവിളിച്ചു. 150 സീറ്റുകൾ നേടി ഗുജറാത്തില്‍ ബിജെപി സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :