സത്യം വ്യക്തമായി ഉച്ചത്തിൽ വിളിച്ച് പറയണം: മീ ടു ക്യാംപെയിന് പിന്തുണയുമായി രാഹുൽ ഗന്ധി

Sumeesh| Last Updated: വെള്ളി, 12 ഒക്‌ടോബര്‍ 2018 (14:33 IST)
സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും കാണാൻ എല്ലാവരും പഠിക്കേണ്ട സമയാണിതെന്ന് രാഹുൽ ഗാന്ധി. അല്ലാത്തവർക്ക് സമൂഹത്തിൽ ഇടം ഇലാതായിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ സത്യം വ്യക്തമായി ഉച്ചത്തിൽ വിളിച്ചുപറയണമെന്നും മീ ടു ക്യാംപെയിനിന് പിന്തുണ അറിയിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര വിദേശകാരുഅ സഹമന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗിക ആരോപണങ്ങലെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി മറുപടി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ കേന്ദ്രമന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് തീരുമാനിച്ചതിനു പിന്നലെയാണ് നിലപാട് വെളിപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം തുടർച്ചയായി ലൈംഗിക ആരോപണങ്ങൽ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ ഉടൻ രാജിവച്ചേക്കും. മുൻ മാധ്യമ പ്രവർത്തകനായിരുന്ന എൻ ജെ അക്ബറിനെതിരെ കീഴിൽ
ജോലി ചെയ്തിരുന്ന ഏഴു യുവതികളാണ് ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിഒരിക്കുന്നത്. നൈജീരിയയിൽ വിദേശം പര്യടനം നിർത്തിവച്ച് നാട്ടിൽ തിരിച്ചെത്താൻ എം ജെ അക്ബറിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നാടിൽ എത്തിയാൽ ഉടൻ രാജി ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :