ശബരിമല സ്ത്രീപ്രവേശനം: ദൈവ കോപമുണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നു, കോടതി ജനവികാരം മനസിലാക്കണമെന്ന് അറ്റോർണി ജനറൽ

Sumeesh| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (14:48 IST)
ഡൽഹി: എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ നിലപാട് സ്വീകരിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ രംഗത്ത്. കോടതി ജനവികാരം മനസിലാക്കണമെന്നും. കേസിൽ ജസ്റ്റിസ് മൽഹോത്രയുടെ വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെന്നാണ് സ്ത്രീകൾ ഭയപ്പെടുന്നത്. സമീപ കാലത്ത് കേരളത്തിൽ ഉണ്ടായ ദുരന്തം അത്തരത്തി ഉണ്ടായതാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും കെ കെ വേണുഗോപാൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :