മുംബൈയിൽ ഹിന്ദു-മുസ്‌ലിം കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ

വ്യാഴം, 7 ജൂണ്‍ 2018 (15:04 IST)

മുംബൈയിൽ ഹിന്ദു മുസ്‌ലിം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മുലുന്ദിലാണ് സംഭവം നടന്നത്. നവി മുംബൈ സ്വദേശിയായ മനീഷ നേഗിലിനെയും മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ്‌ ഇരുവരുടെയും മരണം. 
 
ഇരുവരും വിഷം കഴിച്ച് ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. നാല് വർഷത്തോളമായി ഇവർ പ്രനയിത്തിലായിരുന്നു. രണ്ടു മതത്തിൽ പെട്ടവരാ‍യതിനാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഇതിനെ തുടർന്നാവം ആത്മഹത്യ എന്നാണ് പൊലീസ് കരുതുന്നത്.  
 
അതേസമയം കാറിൽ നിന്നും ആത്മഹത്യ കുറിപ്പോ ആത്മഹത്യയെന്ന് കരുതാവുന്ന മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കാറിന്റെ എഞ്ചിന്നും ലൈറ്റും ഓണായി കിടക്കുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് എത്തി കാറിന്റെ ഡോർ തകർത്ത് ഉരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ മരണപ്പെട്ട യുവവിന്റേത് തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്’; അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് എംഎം മണി - പോസ്‌റ്റ് വൈറലാകുന്നു

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയതിനെ ...

news

കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ടാ, കെവിന്റെ വീട്ടിൽ നിന്നുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കും‘: നീനു

തനിക്ക മാനസിക രോഗമാണെന്ന് വരുത്തി തീർത്ത് കെവിന്റെ വീട്ടിൽനിന്നും പുറത്തുകൊണ്ടുവരാനാണ് ...

news

ദിലീപല്ല പ്രശ്നം, രമ്യ നമ്പീശനും പൃഥ്വിരാജിനും മറുപടിയില്ല? - താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി അമ്മ

താരസംഘടനയായ അമ്മയിൽ വൻ അഴിച്ചുപണി. പുന:സംഘടനയുടെ ഭാഗമായി അമ്മയുടെ പ്രസിഡന്റ് ആവുക മോഹൻലാൽ ...

news

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി ...

Widgets Magazine