അപ്പുവും മാത്തനും ബോളിവുഡിലേക്ക്

Sumeesh| Last Modified ബുധന്‍, 6 ജൂണ്‍ 2018 (20:01 IST)
മലയാളത്തില്‍ വലിയ വിജയമായി മാറിയ ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക്. ലവ് യു സോണിയ എന്ന ചിത്രം ഒരുക്കിയ ജോയ് രാജനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്.

അപ്പുവിനേയും മാത്തനേയും വലിയ സ്വീകര്യതയാണ് സിനിമ ആരാധകരിൽ നിന്നും ലഭിച്ചത്. അതിനാൽ തന്നെ ബോളിവുഡിൽ ആരായിരിക്കും അപ്പുവിനേയും മാത്തനേയും അവതരിപ്പിക്കുക എന്നതാണ് ആരധകർ കാത്തിരിക്കുന്നത്.

ടൊവിനോ തോമസിന്റേയും ഐശ്വര്യലക്ഷ്മിയുടെയും സിനിമ കരിയറിൽ മികച്ച ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് മായാനദി. ചിത്രം ഹിന്ദിയിൽ ഒരുങ്ങുമ്പോൾ മലയാളത്തിൽ നിന്നും എന്തെല്ലാം മാറ്റങ്ങളാണ് ഹിന്ദിയിൽ ഉണ്ടാവുക എന്നറിയാനുള്ള അകാംക്ഷയിലാണ് പ്രേക്ഷകർ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :