പച്ചക്കറി നടാനായി കുഴിയെടുത്ത ഭർത്താവിന് കിട്ടിയത് ഭാര്യയുടെ പൂർവകാമുകന്റെ അസ്ഥികൂടം

Sumeesh| Last Modified ബുധന്‍, 6 ജൂണ്‍ 2018 (19:19 IST)
മോസ്കോ: പച്ചക്കറി നാടാനായി കുഴിയെടുത്ത ഭർത്താവ് കണ്ടത് ഭാര്യയുടെ മുൻ കാമുകന്റെ വെട്ടിനുറുക്കിയ അസ്ഥികൂടം. റഷ്യയിലെ ലുസിനൊയിലാണ് വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യം പുറത്തറിയുന്നത്.

അറുപതുകാരനായ ഭർത്താവ് പച്ചക്കറി നടാനായി കുഴി എടുത്തപ്പോൾ അസ്ഥികൂടം ലഭിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് ഭാര്യയുടെ മുൻ കാമുകന്റെതാണ് എന്ന് കണ്ടെത്തി. 1997ൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മുൻ‌കാമുകനെ കോടാലികൊണ്ട് വെട്ടി കൊല്ലുകയായിരുന്നു.


തുടർന്ന് ശരീരം വെട്ടി നുറുക്കി പറമ്പിൽ കുഴിച്ചിട്ടു. കാമുകൻ ദൂരദേശത്ത് ജോലിക്ക് പോയി എന്ന് സമീപവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചതോടെ സംഭവം പുറത്തറിഞ്ഞില്ല. അസ്ഥികൂടം കണ്ടെടുത്തതോടെ ഭാര്യ തന്നെ ഇക്കാര്യങ്ങൾ ഭർത്താവിനോട് പറയുകയായിരുന്നു. വിവരം ഉടൻ തന്നെ ഭർത്തവ് പൊലീസിൽ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :