കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ടാ, കെവിന്റെ വീട്ടിൽ നിന്നുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കും‘: നീനു

വ്യാഴം, 7 ജൂണ്‍ 2018 (14:33 IST)

Widgets Magazine

തനിക്ക മാനസിക രോഗമാണെന്ന് വരുത്തി തീർത്ത് കെവിന്റെ വീട്ടിൽനിന്നും പുറത്തുകൊണ്ടുവരാനാണ് തന്റെ അച്ഛൻ ശ്രമിക്കുന്നത് എന്ന് നീനു. കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത് അതിനു വെണ്ടിയാണ് ഹൈക്കോടതിയിൽ കെട്ടിച്ചമച്ച ഹർജിനൽകിയിരിക്കുന്നത് എന്നു നീനു പറഞ്ഞു. 
 
കെവിന്റെ മാതാപിതാക്കൾ പറയും വരെ ഇവിടെ തന്നെ തുടരും. സ്വന്തം വീട്ടിൽ കുട്ടിക്കാലം മുതൽ മർദ്ദനവും മാനസിക പീഠനവുമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. കുറ്റിച്ചൂലുകൊണ്ടും വടികൊണ്ടും എല്ലാം മർദ്ദിച്ചിട്ടുണ്ട്. മുടിക്ക് കുത്തിപ്പിടിച്ചെല്ലാം അച്ഛൻ തല്ലാറുണ്ടായിരുന്നു. കെവിനെ കൊല്ലാനുള്ള ഗൂഡാലോചനയിൽ തന്റെ അമ്മക്കും പങ്കുണ്ടെന്നും നീനു പറയുന്നു.  
 
മുൻപ് തന്നെ കൌൺസലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ തനിക്കല്ല തന്റെ മാതാപിതാക്കൾക്കാണ് കൌൺസലിങ്ങ് വേണ്ടതെന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും കെവിന്റെ വീട്ടിൽ നിന്നുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കുമെന്നും നീനു പറഞ്ഞുWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്’; അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് എംഎം മണി - പോസ്‌റ്റ് വൈറലാകുന്നു

ഇസ്രായേലുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറിയതിനെ ...

news

ദിലീപല്ല പ്രശ്നം, രമ്യ നമ്പീശനും പൃഥ്വിരാജിനും മറുപടിയില്ല? - താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി അമ്മ

താരസംഘടനയായ അമ്മയിൽ വൻ അഴിച്ചുപണി. പുന:സംഘടനയുടെ ഭാഗമായി അമ്മയുടെ പ്രസിഡന്റ് ആവുക മോഹൻലാൽ ...

news

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി ...

Widgets Magazine