ആൾദൈവം ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു

ചൊവ്വ, 12 ജൂണ്‍ 2018 (16:01 IST)

Widgets Magazine

ആത്മീയ ആചാര്യനും ആൾദൈവവുമായ ഭയ്യൂജി മഹാരാജ് ചെയ്തു. സ്വയം വെടിയുതിർക്കുകയായിരുന്നു. ഇൻ‌ഡൊറിലുള്ള സ്വഭവനത്തിൽ വെച്ചാണ് ഭയ്യൂജി സ്വയം വെടിയുതിർത്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 
 
വെടിയുടെ ശബ്ദം കേട്ട് ഭയ്യൂജിയുടെ ആളുകൾ ഇദ്ദേഹത്തെ ഉടന്‍ ഇന്‍ഡോറിലെ ബോംബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭയ്യൂജിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കാരണമെന്തെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. 
   
ഉദയ് സിങ് ദേശ്മുഖ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ഭയ്യൂജിയുടെ അനുനായിയാണ്. സാമൂഹിക സേവനവും ആത്മീയ ജീവിതവും നയിച്ചിരുന്ന ഇദ്ദേഹം മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒരുപോലെ പ്രശസ്തനായിരുന്നു. 
 
വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതില്‍ കമ്പമുള്ളയാളാണ് ബയ്യൂജി. ഇന്‍ഡോര്‍ നഗരത്തോടടുത്ത് 200 ഏക്കര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം.
 
ആളുകളുടെ മനസ് വായിച്ചെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നയാളാണ് ബയ്യൂജിയെന്നാണ് അനുനായികള്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്. വിവാഹിതനും ഒരു മകളുടെ പിതാവുമാണ് ബയ്യൂജി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗൌരി ലെങ്കേഷിന് നേരെ വെടിയുതിർത്ത പ്രതി പിടിയിൽ

മുതിർന്ന മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിർത്ത പ്രതി ...

news

മരിച്ച് 3 ദിവസം കഴിഞ്ഞിട്ടും ദഹിപ്പിച്ചില്ല, മകളുടെ മൃതദേഹത്തിന് മുന്നിൽ ഇരുന്ന് ആ അമ്മയും മകനും ഭക്ഷണം കഴിച്ചു!

ആന്ധ്രാപ്രദേശിൽ സ്ത്രീയുടെ മൃതദേഹം വീട്ടുകാർ മൂന്നു ദിവസത്തേക്ക് സൂക്ഷിച്ചുവെച്ചു. 41 ...

news

കെ എസ് ഇ ബി 7,300 കോടി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് എം എം മണി

വൈദ്യുതി ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം എം മണി. കെ എസ് ഇ ബി നിലവിൽ 7300 കോടി രൂപ ...

news

സെല്‍ ഇഷ്‌ടപ്പെട്ടില്ല; തടവുകാരന്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു - സംഭവം തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍

വിചാരണ തടവുകാരന്‍ ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു. തിരുവനന്തപുരം സെന്‍‌ട്രല്‍ ...

Widgets Magazine