വിദ്യാർത്ഥിനി വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

Sumeesh| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (16:36 IST)
പയ്യന്നൂർ: കണ്ണൂരിലെ പയ്യന്നൂരിൽ എംകോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ അക്ഷയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെ വീടിന്റെ ജൽനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എംകോം അവസാന വർഷ വിദ്യാർത്ഥിയായിരുന്നു 25കാരിയായ അക്ഷയ. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയാണ് എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :