ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മരിച്ചെന്നു കരുതി ഭർത്താവ്‌ ആത്മഹത്യ ചെയ്തു

Sumeesh| Last Updated: വ്യാഴം, 7 ജൂണ്‍ 2018 (18:01 IST)
കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ചെയ്തു. കൊല്ലം അഞ്ചാമൂട്ടിലാണ് സംഭവം നടന്നത്. രതീഷ് ഭവനിൽ രാജൻ പിള്ള എന്നയാളാണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഇരുവരും തമ്മിൽ ബുധനാഴ്ച രാത്രി വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് രാജൻ പിള്ള ഭാര്യ രമണിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഭാര്യ മരിച്ചെന്നു കരുതിയ രാജൻ പിള്ള തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാധമികനിഗമനം.

അതേ സമയം ഭാര്യ രമണി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. രമണിക്ക് ഇതേവരെ ബോധം തെളിഞ്ഞിട്ടില്ല. മുൻ റെയിൽ‌വേ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്ത രാജൻ പിള്ള.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :