സർക്കാരിനെതിരായ ജനവിധിയെന്ന് ദിനകരൻ

ഞായര്‍, 24 ഡിസം‌ബര്‍ 2017 (12:31 IST)

തമിഴ്നാട് സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ. ആർകെ നഗർ ഉപതെരഞ്ഞേടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരിച്ചത്.
 
ഫലം പൂർണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയിൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരൻ. ആർകെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാർഥിയെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ദിനകരൻ അറിയിച്ചു.
 
എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ ദിനകരൻ കാഴ്ച വെയ്ക്കുന്നത്. നിലവിൽ 10,000മേൽ വോട്ടുകൾക്കു മുന്നിലാണു ദിനകരൻ. അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘർഷം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊടുത്താല്‍ കൊല്ലത്തും കിട്ടും - മാതൃഭൂമിയോട് ഹരീഷ് വാസുദേവൻ

മാതൃഭൂമി ചാനല്‍ സംഘത്തിനെ സിനിമാസെറ്റിൽ തടഞ്ഞ് വെച്ച നടന്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി ...

news

പാക് പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ജഗതിയും സലിം കുമാറും സുരാജും!

പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ 'മല്ലു സൈബര്‍ ...

news

പീഡനമല്ല, വിഷയം മാസ്റ്റർപീസ് തന്നെ?!

മലയാള സിനിമയിലെ മസിൽമാൻ ഉണ്ണി മുകുന്ദനെ തേടി വിവാദങ്ങൾ എപ്പോഴും വന്നുകൊണ്ടേയിരുന്നു. ...

news

ഹസന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് ഞെട്ടി, ഉരിയാടാതെ ഉമ്മൻചാണ്ടി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന്റെ രാജിക്കാര്യത്തിൽ ...

Widgets Magazine