ആ നീക്കം രാഷ്ട്രീയ തന്ത്രമായിരുന്നോ? വിശാലിന്റെ കത്ത് പുറത്ത്

അങ്ങനെയങ്ങ് ഒഴിവാക്കാമെന്ന് കരുതേണ്ട, തിരിച്ചു വരും: വിശാലിന്റെ കത്ത് പുറത്ത്

aparna| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (15:18 IST)
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ മുഹൂർത്തങ്ങളാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നടൻ ഒരുങ്ങിയിരുന്നു. എന്നാൽ, നാടകീയമായി തന്നെ ആ നീക്കം അവസാനിച്ചു.

വിശാലിന്റെ നാമനിര്‍ദേശ പത്രിക തരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വിഷയത്തിൽ വിശാലിന്റെ കത്ത് പുറത്തു വന്നിരിക്കുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രേരണ കൊണ്ടല്ലെന്ന് താരം കത്തിൽ പറയുന്നുണ്ട്.

തമിഴ് ജനതയെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. നാമനിര്‍ദേശപ്പത്രിക തള്ളി സംഭവം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാല്‍ കത്തില്‍ പറയുന്നു. ആര്‍കെ നഗറിലെ ജനങ്ങളോട് നന്ദി മാത്രമേയുള്ളു. തനിക്കൊപ്പം നിന്ന ഒരോർത്തരോടും പേരു പറഞ്ഞാണ് താരം കത്തിലൂടെ നന്ദി അറിയിച്ചത്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാന്യം കൊടുക്കേണ്ടത് ഓഖി ചുഴലിക്കാറ്റിൽ കന്യാകുമാരിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനാണെന്ന് വിശാൽ പറയുന്നു. സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതും ഇതിനാണ്. മത്സ്യത്തൊഴിലാളികളെ വീടുകളില്‍ തിരിച്ചെത്തിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും താരം കത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയത്തിലേയ്ക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും വിശാല്‍ പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. വിശാലിനെ പിന്തുണച്ചവരുടെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വിശാലിന്റെ നാമനിർദേശപത്രിക തള്ളിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :