ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; ദിനകരൻ ബഹുദൂരം മുന്നിൽ, വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം

ആർകെ നഗർ ദിനകരനു അനുകൂലമോ?

aparna| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:18 IST)
തമിഴ് രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മൽസരിക്കുന്ന ടിടിവി ദിനകരൻ ബഹുദൂരം മുന്നിലെന്ന് റിപ്പോർട്ടുകൾ.

അണ്ണാ ഡിഎംകെ – ദിനകരൻ അനുകൂലികൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. ആദ്യ ഫലസൂചനകൾ സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലമായപ്പോൾ അണ്ണാ ഡിഎംകെ അനുകൂലികൾ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏർപ്പെടുത്തിയും വോട്ടെണ്ണൽ പുനരാരംഭിച്ചു.

തുടക്കം മുതലേ ലീഡ് നിലനിർത്തി മുന്നേറുന്ന ദിനകരൻ, എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ കാഴ്ചവയ്ക്കുന്നത്. നിലവിൽ 4,500ല്‍ ഏറെ വോട്ടുകളുടെ മുന്നിലാണു ദിനകരൻ. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ലീഡ് നില വർധിപ്പിച്ച് ദിനകരൻ മുന്നേറിയതോടെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് അനുയായികൾ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :