ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, അട്ടിമറി വിജയം പ്രതീക്ഷിച്ച് ദിനകരൻ പക്ഷം

വ്യാഴം, 21 ഡിസം‌ബര്‍ 2017 (08:29 IST)

അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടക്കുക. ശക്തമായ സുരക്ഷയിലാണ് മണ്ഡലം. 
 
അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനൻ, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി. എന്നിവർ തമ്മിലാണു പ്രധാന മത്സരം. ഞായറാഴ്ചയാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിജയം ഉറപ്പിക്കുകയാണ്. അതേമ്മയം, അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടിടിവി ദിനകരന്‍റെ പ്രചാരണം. 
 
അവസാനവട്ട തന്ത്രമെന്ന നിലയിൽ ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങളും ദിനകരൻ പക്ഷം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് കണക്കാക്കി ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

news

രാഹുലും ചാഹലും ശ്രീലങ്കയെ എറിഞ്ഞൊതുക്കി, ട്വന്റി 20യിൽ ഇന്ത്യക്ക് 93 റൺസ് ജയം

ഒന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 93 റൺസിനാണ് ഇന്ത്യൻ ടീം ...

news

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും വീ​സ അ​നു​വ​ദി​ച്ചു; കൂ​ടി​ക്കാ​ഴ്ച 25ന് ന​ട​ക്കു​മെ​ന്ന് സൂചന

വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു പാകിസ്‌ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ...

news

മോദിയുടെ പ്രസ്‌താവനയില്‍ ആരും മാപ്പു പറയില്ല: വെങ്കയ്യ നായിഡു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര ...

Widgets Magazine