ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിനകരൻ വിഭാഗം; ലക്ഷ്യം ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ്?

ബുധന്‍, 20 ഡിസം‌ബര്‍ 2017 (11:00 IST)

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിയ്ക്കുന്നു. ടി വി ദിനകരൻ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടിരിയ്ക്കുന്നത്. ആർ കെ നഗറിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. 
 
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന വീഡിയോ ആണ് പുറത്തുവന്നിരിയ്ക്കുന്നത്. മൊബൈലിൽ പകർത്തിയ വീഡിയോയിൽ അവശനിലയിലായ ജയലളിതയെ വ്യക്തമായി കാണാം. മാത്രമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.
 
ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയടക്കമുള്ള ദിനകരൻ വിഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആശുപത്രിയിൽ ജയലളിത സുരക്ഷിതയായിരുന്നുവെന്നും ചികിസ്തയിൽ തന്നെയായിരുന്നുവെന്നും ബോധ്യപ്പെടുത്താനാണ് വീഡിയോ പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബുദ്ധിപൂർവ്വമായ തീരുമാനമാണോയെന്നും അറിയേണ്ടതുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജയലളിത ആർ കെ നഗർ തെരഞ്ഞെടുപ്പ് ശശികല ദിനകരൻ Jayalalitha Election Sasikala Dinakaran Rk Nagar

വാര്‍ത്ത

news

മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി അമലാ പോള്‍ ഹൈക്കോടതിയില്‍

വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമലപോള്‍ ...

news

അത് ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ വീഡിയോ അല്ല? പോയസ് ഗാര്‍ഡനില്‍ നിന്നുള്ള വീഡിയോ എന്ന് ആരോപണം; പ്രചരിക്കുന്നത് വ്യാജ വീഡിയോ?

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തിന്‍റെ വീഡിയോ എന്ന രീതിയില്‍ ...